Friday 21 September 2018

സോഷ്യൽ മീഡിയയിൽ മുഴുകി സ്വന്തം ജീവിതത്തിന്റെ രസം നഷ്ടപ്പെടുത്തുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു. 

(ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള സംഭവം )

ജോലി കഴിഞ്ഞു ജീവൻ ഓഫീസിൽ നിന്നിറങ്ങി
അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു..

വീട്ടുമുറ്റത്തേക്കു വണ്ടി കയറിയപ്പോൾ തന്നെ കണ്ടു അനുവിന്റെ സ്കൂട്ടർ പോർച്ചിൽ ഇരിക്കുന്നത്.

രണ്ടു കിലോ മീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവൾ പഠിപ്പിക്കുന്നത്..

മോനും അവിടെ തന്നെയാണ് പഠിക്കുന്നതും..

ചിലപ്പോൾ താൻ നേരത്തെ വീട്ടിൽ എത്തും; മറ്റു ചിലപ്പോൾ അവളും..

അഭി ബാഗും വലിച്ച് വീട്ടിലേക്കു കയറുകയായിരുന്നു അപ്പോൾ! തന്നെ കണ്ടതേ അച്ഛാ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു..

അനു വേഷമെല്ലാം മാറ്റി ഇപ്പോൾ അടുക്കളയിൽ കയറിയിട്ടുണ്ടാകും.
തന്റെ കാൽപ്പെരുമാറ്റം കേട്ടതുകൊണ്ടാകാം. അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം..

''ഏട്ടാ.. കുളിച്ചു വന്നോളൂ.. ചായ ഇപ്പം കൊണ്ട് വരാം..''
ഓഫീസ് വിട്ടു വന്നാൽ ഒരു ചായ പതിവുള്ളതാണ്..''

ജീവൻ കുളി കഴിഞ്ഞു വന്ന് മൊബൈലും കൈയ്യിലെടുത്ത് പതിവ് പോലെ ഫേസ് ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു..

നോട്ടിഫിക്കേഷൻ ഒരുപാടുണ്ട്.

തന്റെ കഥകളെ കുറിച്ച് പത്രത്തിൽ വാർത്ത വന്നതിനു ശേഷം എത്ര ഫ്രണ്ട് റിക്വസ്റ്റ് കളും മെസേജുകളുമാണ് വരുന്നത്..

കമെന്റുകളും മെസേജുകളും പിന്നെ ചാറ്റിങ്ങിൽ കിട്ടുന്ന കുളിരും! ആകപ്പാടെ നല്ല രസം..

നിങ്ങളിപ്പോ FB യിൽ ഹീറോ ആണല്ലോ എന്നൊക്കെ മെസേജുകൾ വരുമ്പോൾ ആത്മഹർഷം!

അനു FB യൊന്നും നോക്കാൻ താത്പര്യം ഇല്ലാത്ത ആളായിരുന്നു..

പക്ഷേ തന്റെ കഥകളെ കുറിച്ച് അവളുടെ കൂടെയുള്ളവർ അവളോട് അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അവളും FB യിൽ സജീവമായി.

കഥകൾ വായിക്കാനല്ല..

തന്റെ കഥകൾക്ക് പ്രണയ ചാപല്യത്തോടെ കമന്റ് ഇടുന്നവരെ ശ്രദ്ധിക്കാനും അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാൻ എന്നെ നിർബന്ധിക്കാനും..

അപ്പോഴൊക്കെ എന്റെ ഇൻബോക്സ് അവളെങ്ങാനും കണ്ടിരുന്നെങ്കിലോ എന്ന് ഞാൻ ഭയത്തോടെ ഓർക്കും..

''അഭീ TV യുടെ Sound കുറച്ചു വെക്കു...

സ്‌കൂൾ വിട്ട് വന്നാൽ മോൻ ടിവിയുടെ മുമ്പിൽ ! അച്ഛൻ പിന്നെ മൊബൈലിൽ ചുണ്ണാമ്പ് തേക്കാനും''

അങ്ങനെ പറഞ്ഞുകൊണ്ട് അനു ചായയുമായി വന്നു.

അനു വരുന്ന ശബ്ദം കേട്ടയുടൻ തന്നെ ജീവൻ മൊബൈൽ താഴെ വെച്ച് മേശമേൽ കിടന്നിരുന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി...

അനു ചായയും പലഹാരങ്ങളും കൊണ്ടുവന്ന് മേശയിൽ വച്ചിട്ട് ഒന്നും മിണ്ടാതെ തിരിച്ചു പോയി.

ജീവൻ നോക്കിയപ്പോൾ ചായ മാത്രമല്ല , കൂടെ ഒരുഗ്ളാസ്‌ പായസവുമുണ്ട്. അയൽ വീട്ടിൽ നിന്ന് ആരെങ്കിലും കൊണ്ടു കൊടുത്തതാവും
ജീവൻ പേപ്പർ ടീപ്പോയിയിൽ വെച്ചു..

ഇന്നെന്തുപറ്റി അവൾ ഒന്നും മിണ്ടാതെ പോയത് .?

അല്ലെങ്കിൽ ചായയുമായി വരുമ്പോൾ എപ്പോഴും മൊബൈൽ നോക്കി ഇരിക്കുന്നതിന് എന്തെങ്കിലും പരിഭവം പറഞ്ഞിട്ടെ പോകാറുള്ളൂ...

''ആ ! എന്തെങ്കിലും ആവട്ടെ''

ജീവൻ വീണ്ടും മൊബൈൽഎടുത്തു.

അത്താഴം കഴിക്കാൻ ഭാര്യ വിളിക്കുന്നത് വരെ, മൂത്രമൊഴിക്കാൻ പോലും പോകാതെ ജീവൻ മൊബൈലിൽ ചുണ്ണാമ്പും തേച്ചു ഇരുന്നു..

ഉപദേശിചിട്ടും പിണങ്ങിയിട്ടും കാര്യമില്ല എന്ന് തോന്നിയിട്ടാവണം അവൾ ഇപ്പോൾ പരാതി ഒന്നും പറയാഞ്ഞത്.

ചിലപ്പോഴൊക്കെ അവൾ പറയും ''നിങ്ങൾ മൊബൈൽ നോക്കുന്നതിന്റെ പകുതി എങ്കിലും എന്നെയും മോനെയും നോക്കണം..''

മോൻ ഉറങ്ങി കഴിഞ്ഞിരുന്നു.

ജീവൻ അത്താഴം കഴിക്കുന്നതിനിടയിൽ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അനു എല്ലാത്തിനും ഒരു മൂളലിൽ മറുപടി ഒതുക്കി...

ഭക്ഷണത്തിന് ശേഷവും മൊബൈൽ കൈയ്യിൽ നിന്ന് വെക്കാറില്ലെങ്കിലും അന്ന് രാത്രി പിന്നെ ജീവൻ മൊബൈൽ എടുത്തില്ല...

ഭാര്യയുടെ മുഖത്തെ കാർമേഘം അയാളെ അലോസരപ്പെടുത്തി.
കിടക്കയിൽ, അനുവിന്റെ അരികിലായി ജീവനും കിടന്നു..

അനു ഒന്നും മിണ്ടാതെ കിടക്കുകയാണ്.

ജീവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ കിടന്നു. ഭാര്യയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാഞ്ഞപ്പോൾ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി..

അവൾ കുതറി കൈ തട്ടി മാറ്റി..

'സീറോ ബൾബിന്റെ വെളിച്ചത്തിൽ അപ്പോഴാണ് ജീവൻ അനുവിന്റെ മുഖം ശരിക്കു കണ്ടത് ! രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നു...

"എന്ത് പറ്റി മോളേ .?''

ജീവൻ അവളെ വീണ്ടും ചേർത്ത് പിടിച്ചു...

"ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ നിങ്ങൾക്ക്.."

ജീവൻ കുറെ ആലോചിച്ചു..

ഒന്നും പിടി കിട്ടുന്നില്ല..

"ഇന്ന് മോന്റെ പിറന്നാൾ ആയിരുന്നു... അധികമൊന്നും ആയിട്ടില്ല. അഞ്ചാം പിറന്നാൾ.. കാലത്ത് സ്കൂളിൽ പോകുമ്പോൾ ഞാനവന്റെ ബാഗിൽ കുറച്ചുസ്വീറ്സ് വെച്ചിരുന്നു, ക്ലാസിലെ കുട്ടികൾക്ക് കൊടുക്കാൻ.. ഞാൻ കരുതി നിങ്ങൾ വൈകീട്ട് വരുമ്പോൾ അവന് ഒരു ഗിഫ്റ്റോ കൊണ്ടുവരുമെന്ന്.. അല്ലെങ്കിൽ ജസ്ററ് ഒന്ന് വിഷ് എങ്കിലും ചെയ്യുമെന്ന്.''

അനുവിന്റെ ശബ്ദം ഇടറി..

'ആ പായസം കണ്ടിട്ട് പോലും നിങ്ങൾ ചോദിച്ചില്ല എന്താ പ്രത്യേകത എന്ന്..'

കരഞ്ഞുകൊണ്ട് അനു തുടർന്നു 'നാല് ദിവസം മുമ്പായിരുന്നു നമ്മുടെ വിവാഹ വാർഷികം.. അന്നും മറന്നു ! പക്ഷേ ഞാനത് ഓർമിപ്പിച്ചു.. അന്ന് പറഞ്ഞത് ജോലിയുടെ തിരക്കിൽ പെട്ടു മറന്നു പോയതാണെന്നാണ്..

ഇപ്പൊ മോന്റെ ജന്മദിനവും... ഇതൊന്നും വെറും മറവിയല്ലെന്ന് ചേട്ടൻ തിരിച്ചറിയണം..''

ഏങ്ങലടിച്ചുകൊണ്ടു അവൾ തുടർന്നു..

'എന്റെ കൂടെ ജോലി ചെയ്യുന്ന ശാലിനി ടീച്ചറുടെ ഫേസ് ബുക്ക് വാളിൽ അവരുടെ വിവാഹ വാർഷികത്തിന് ആശംസകൾ നേർന്നു കൊണ്ട് ചേട്ടനിട്ട മനോഹരമായ കാവ്യ വചനങ്ങൾ ടീച്ചർ ഇന്നെന്നെ കാണിച്ചു തന്നു..'

അനു പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൊണ്ട് തുടർന്നു..

'അവൾ നിങ്ങളുടെ fb ഫ്രണ്ട് ആയിരിക്കാം.. but ഞാൻ ചേട്ടന്റെ ഭാര്യയല്ലേ ? അഭി നമ്മുടെ മോനല്ലേ ?എന്റെ ഏട്ടൻ ഇങ്ങനെ ആയിരുന്നില്ലല്ലോ ? മുൻപൊക്കെ എന്റെ birth day പോലും ഓർമിച്ചു വെച്ച് സർപ്രൈസ് ഗിഫ്റ്റ് കൊണ്ട് തന്നിരുന്ന ആളല്ലായിരുന്നോ ?

എങ്ങനെയാ ചേട്ടൻ ഇത്രയും മാറിപ്പോയത് ?

ജീവൻ ഒന്നും മിണ്ടിയില്ല!

അവൾ പറഞ്ഞതെല്ലാം സത്യമാണ്.. തന്റെ ഭാര്യയെക്കാൾ മകനേക്കാൾ താൻ ഈ മൊബൈലിനെ സ്നേഹിക്കാൻ തുടങ്ങിയതോടെയാണ് തന്റെ ജീവിതം തകിടം മറിഞ്ഞത്. സോഷ്യൽ മീഡിയയിൽ താൻ ഓൺ ലൈൻ ആയപ്പോൾ കുടുംബ ജീവിതത്തിൽ താൻ ഓഫ് ലൈൻ ആയിപ്പോയി.

ജീവന്റെ ഹൃദയം നുറുങ്ങി.

ഉറങ്ങി കിടക്കുന്ന തന്റെ മോനെ അയാൾ നോക്കി..
അയാളുടെ കണ്ണുകൾ നിറഞ്ഞു
സ്കൂൾ വിട്ടു വന്നാലും, അവധിയുള്ള ദിവസങ്ങളിലും അച്ഛാ എന്ന് വിളിച്ചുകൊണ്ട് പുറകെ ഓടി നടക്കുന്ന സ്നേഹനിധിയായ മോൻ !

താൻ ആ സമയത്തൊക്കെ മൊബൈലിൽ നോക്കി ഇരിക്കുകയാവും. അവൻ ശല്യമാകുന്നു എന്നു തോന്നുമ്പോൾ അവനു ടാബ് എടുത്തു കൊടുത്തു അകറ്റി നിറുത്തും, അല്ലെങ്കിൽ ടീവിയിൽ കാർട്ടൂൺ ചാനൽ വെച്ച് കൊടുക്കും..

അവധി ദിവസങ്ങളിൽ നമുക്ക് എവിടെയെങ്കിലും പോകാം ഏട്ടാ.. എന്ന് അനു പറയുമ്പോൾ മൊബൈൽ സൂത്രത്തിൽ മാറ്റി വെച്ച് എനിക്ക് ചെറിയ തല വേദനയുണ്ട് അടുത്ത പ്രാവശ്യം പോകാം എന്ന് പറഞ്ഞു ഒഴിവാകും !

അങ്ങനെ തന്റേതു മാത്രമായ സ്വകാര്യ ലോകത്തേക്ക് താൻ ഒതുങ്ങിപ്പോയി !

ആകെയുള്ളത് fb യിലെ സൗഹൃദങ്ങൾ മാത്രം..

കുറ്റബോധം സഹിക്കാനാവാതെ വന്നപ്പോൾ ജീവൻ എണീറ്റ് വാതിൽ തുറന്നു സിറ്റ് ഔട്ടിലേക്ക് ഇറങ്ങി..

അല്പനേരം കഴിഞ്ഞപ്പോൾ അകത്തുനിന്നു ചേട്ടാ.. എന്ന വിളിയൊച്ച.

തന്നെ കാണാഞ്ഞതുകൊണ്ട് അനു വിളിച്ചതാകും...

ജീവൻ റൂമിലേക്ക് ചെല്ലുമ്പോൾ അനു മോന്റെ നെറ്റിയിൽ തുണി നനച്ചിടുകയായിരുന്നു.

''മോന് നല്ലോണം പനിക്കുന്നുണ്ട്.. വൈകീട്ട് ചെറിയ ഒരു മേല് കാച്ചിലുണ്ടായിരുന്നു.. ഞാനത് കാര്യമാക്കിയില്ല..'' ഭാര്യ പറഞ്ഞു.

ജീവൻ അഭിയുടെ നെറ്റിയിൽ തൊട്ടു നോക്കി ! ചുട്ടു പൊള്ളുന്ന പനിയാണ്..

'ഹോസ്പിറ്റലിൽ കൊണ്ട് പോകാം. അനു നിർബന്ധിച്ചു.

ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങിയപ്പോൾ പുറത്ത് നല്ല മഴ! ബൈക്കിൽ പോകാൻ പറ്റില്ല.

'അബുവിന്റെ ഓട്ടോ വിളിക്കാം' അനു മോനെ എടുത്ത് തോളത്തിട്ടു കൊണ്ടു പറഞ്ഞു...

അപ്പോഴാണ് ജീവൻ അറിഞ്ഞത് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അബുവിന്റെ മൊബൈൽ നമ്പർ പോലും തന്റെ കൈയ്യിലില്ല എന്ന്..

ജീവന്റെ നിസ്സഹായാവസ്ത കണ്ടപ്പോൾ തന്നെ അനുവിന് കാര്യം മനസ്സിലായി. അവൾ വേഗം ബാഗിൽ നിന്നും മൊബൈൽ എടുത്ത് അബുവിനെ വിളിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ അബുവിൻറെ ഓട്ടോ മുറ്റത്ത് വന്നു നിന്നു..

അബുവിനോട് അല്പം കുശലം ചോദിച്ചിട്ടു ജീവൻ വണ്ടിയിലേക്ക് കയറി..

അബു ജീവന്റെ കൊച്ചുന്നാളിലെ സഹപാഠിയും കളിക്കൂട്ടുകാരനും ആയിരുന്നു..

ജീവനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും നീന്താൻ പഠിപ്പിച്ചതും അവനായിരുന്നു...

വണ്ടി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അബു എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

രാത്രിയിൽ വണ്ടി വിളിച്ചതിന്റെ ഒരു നീരസവും അവന്റെ മുഖത്തൊ വാക്കുകളിലോ ഇല്ലായിരുന്നു.

അനുവാണ് കൂടുതലും അയാളോട് സംസാരിച്ചതും..

ഹോസ്പിറ്റലിൽ കയറി ഡോക്ടറെ കാണിക്കാനും മറ്റും അബുവും കൂടെ വന്നു...

''ഒരു ചെറിയ ഡ്രിപ് ഇട്ടിട്ടുണ്ട് ! അത് കഴിഞ്ഞാൽ വീട്ടിൽ പോകാം..

പിന്നെ മരുന്ന് കുറിച്ചിട്ടുണ്ട് .അത് കൃത്യമായിട്ട് കൊടുത്താൽ മതി. മാറിയില്ലെകിൽ മൂന്നുദിവസം കഴിഞ്ഞു വരണം'' ഡോക്ടർ പറഞ്ഞു.

അനു മോന്റെ അടുത്തിരുന്നു.. ജീവൻ അബുവിന്റെ കൂടെ അല്പ്പം മാറി ഇരുന്നു..

മൊബൈലിലേക്ക് കൈ നീണ്ടെങ്കിലും എടുത്തില്ല..

'ഇന്ന് രാവിലത്തെ ആദ്യ ഓട്ടവും ഇപ്പൊ ലാസ്റ് ഓട്ടവും നിങ്ങളുടേതാ..' അബു ചിരിച്ചുകൊണ്ട് പറഞ്ഞു..

'രാവിലെ ആരാ വണ്ടി വിളിച്ചെ? ജീവൻ ആകാംക്ഷയോടെ ചോദിച്ചു..

'ഇന്ന് മോന്റെ birth day ആയിരുന്നല്ലോ! ചേച്ചി കുറച്ചു പായസവും കുറച്ചു പൈസയും തന്നിരുന്നു.

അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് കൊടുക്കാൻ..

ഞാനും ഇടക്ക് അങ്ങോട്ട് പോകാറുണ്ട് ! ഞമ്മളെ കൊണ്ട് കഴിയുന്നത് കുറച്ചാണെങ്കിലും അവർക്കത് വലിയ കാര്യമാണല്ലോ ! ആരും ഇല്ലാത്ത കുട്ടികളല്ലേ..''

ജീവൻ ഒന്നും മിണ്ടാതെ നാവിറങ്ങി പോയപോലെ ഇരുന്നു. സോഷ്യൽ മീഡിയയിൽ സഹജീവി സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും വാചാലനാകുന്ന താൻ ഒരിക്കൽ പോലും ഈ വക സ്ഥലങ്ങളിൽ പോകുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ലല്ലോ എന്ന് കുറ്റബോധത്തോടെ അയാൾ ഓർത്തു...

ഓട്ടോ ഓടിക്കുന്ന അബുവും അധ്യാപികയായ ആയ തന്റെ ഭാര്യയും തങ്ങളുടെ ജീവിത വ്യവഹാരങ്ങൾക്കിടയിൽ ഇതിനു സമയം കണ്ടെത്തിയിരിക്കുന്നു...

ജീവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

'എല്ലാം കഴിഞ്ഞു ആശുപതിയിൽ നിന്നു വീട്ടിലേക്കു പോകാൻ നേരം അഭിയെ വാരിയെടുത്ത് തോളിൽ ഇട്ടത് ജീവനായിരുന്നു..

സന്തോഷത്തോടെ അനു പിന്നാലെയും
വണ്ടി വീടിന്റെ മുറ്റത്ത് നിർത്തി. ജീവൻ കുട്ടിയെ അനുവിന്റെ കൈയ്യിൽ കൊടുത്തിട്ടു കാശുമായി അബുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും അബു വണ്ടി തിരിച്ചിരുന്നു..

എത്ര നിർബന്ധിച്ചിട്ടും അബു പൈസ വാങ്ങാൻ തയ്യാറായില്ല.

''എന്റെ കുട്ടിക്ക് ബാഗും യൂണിഫോമും എല്ലാം വാങ്ങി തന്നത് അനു ടീച്ചറാണ് !

എന്റെ മോനും അഭിയും എനിക്ക് ഒരു പോലെയാണ്..

എന്റെ മോനുമായി ഹോസ്പിറ്റലിൽ പോയാൽ ഞാൻ ആരുടെ കൈയ്യിൽ നിന്നാണ് കാശ് വാങ്ങുക.? ''

ജീവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അബു വണ്ടിയുമായി പോയി...

ജീവന് പൊട്ടിക്കരയണമെന്നു തോന്നി.

പിറ്റേ ദിവസം ജീവൻ ഓഫീസിൽ പോയില്ല.. മോന് അസുഖമായതുകൊണ്ട് അനുവും ലീവ് എടുത്തു.
അന്ന് അനു കണ്ടു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ തന്റെ ചേട്ടനെ
മോനോടൊപ്പം കളിക്കുന്ന, ഭാര്യയെ ലാളിക്കുന്ന, ഇടക്കൊക്കെ അടുക്കളയിൽ വന്നു സഹായിക്കുന്ന ഒരു നല്ല ഭർത്താവിനെ അവൾക്കു തിരിച്ചുകിട്ടി.

അന്ന് വൈകീട്ട് രണ്ടുപേരും കൂടി അബുവിന്റെ വീട്ടിലേക്കു ചെന്നു.. അബു ആ സമയം വീട്ടിലുണ്ടായിരുന്നില്ല.

അബുവിന്റെ ഭാര്യ അവരെ സ്വീകരിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അബു വന്നു!

പിന്നെ വർത്തമാനങ്ങളും പൊട്ടിച്ചിരികളും !

സോഷ്യൽ മീഡിയയിലെ കമെന്റിനെക്കാളും ചാറ്റിങ്ങിനെക്കാളും സുഖവും സമാധാനവും തോന്നി ജീവനപ്പോൾ...

പിന്നീടുള്ള ജീവന്റെ ജീവിതം ജീവനുള്ളതായിരുന്നു.. കുടുംബ വീടുകളിലേക്കും അസുഖമായി കിടക്കുന്ന ബന്ധു ജനങ്ങളുടെ അടുത്തേക്കും പോകാനും അയൽ വാസികളോട് കുശലം പറയാനും എല്ലാം ഇപ്പോൾ ജീവന് സമയമുണ്ട്..

'FB നോക്കാനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ജീവനിപ്പോൾ..

'ആ സമയത്തേ ജീവൻ ഓൺ ലൈനിൽ കാണൂ എന്ന് ഫ്രണ്ട്സുകളും തിരിച്ചറിഞ്ഞിട്ടുണ്ട്..

ഭാര്യയുടെ ജന്മ ദിനവും വിവാഹവാർഷികവും എല്ലാം മൊബൈലിൽ reminder സെറ്റ് ചെയ്തിരിക്കുകയാണ്. രണ്ടു ദിവസം മുൻപേ തന്നെ ഓർമ്മ പെടുത്താൻ...

നമ്മുടെ ഉള്ളിലും ജീവനുണ്ടോ?

അതോ ജീവനില്ലാത്ത ജീവനാണോ?

നാം സ്വയം തിരിച്ചറിയുക തിരുത്തുക...

സ്നേഹത്തോടെ....
സോഷ്യൽ മീഡിയയിൽ മുഴുകി സ്വന്തം ജീവിതത്തിന്റെ രസം നഷ്ടപ്പെടുത്തുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു. 

Tuesday 18 September 2018

*തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ 8 സൂപ്പർ വ്യായാമങ്ങള്‍*

*തലച്ചോറിനെ സ്മാര്‍ട്ടാക്കാന്‍ 8 സൂപ്പർ വ്യായാമങ്ങള്‍*

ന്യൂറോബിക് എന്നത് തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളെ വിളിക്കുന്ന പേരാണ്. ശരീരഘടന നിലനിര്‍ത്താനും ആരോഗ്യത്തിനും ഉള്ള വ്യായാമങ്ങളെപ്പോലെ തലച്ചോറിന്‍റെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങള്‍ക്കും കണക്കുകള്‍ക്കും ഉത്തരം കണ്ടെത്തുന്നതാണ് ഈ വ്യായാമമെന്ന് ധരിക്കേണ്ട. കാഴ്ച, സ്പര്‍ശം, മണം, സ്വാദ്, കേള്‍വി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

*1. പല്ലു തേക്കാം*

ചിരിക്കേണ്ട. നാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങള്‍ വലം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇടം കൈ കൊണ്ടും ഇടം കൈ ഉപയോഗിക്കുന്ന ആളാണെങ്കില്‍ വലം കൈ കൊണ്ടും ഇനി പല്ല് തേക്കുക. ഇത് തലച്ചോറിന് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

*2. ദൈനംദിന പ്രവര്‍ത്തികളുടെ ചിട്ട മാറ്റുക*

ചിട്ടകള്‍ തലച്ചോറിന് മടി പിടിപ്പിക്കും. പ്രത്യേകിച്ച് ചിന്തിക്കാതെ കാര്യങ്ങള്‍ ശീലമായി ചെയ്യാന്‍ തലച്ചോറിന് ഇത് സഹായിക്കുന്നു. എന്നാല്‍ ചിട്ടകള്‍ മാറ്റി കാര്യങ്ങള്‍ അല്‍പ്പം കുഴച്ച് മറിച്ച് നോക്കു. തലച്ചോറിന് അപ്പോള്‍ ഉഷാറാകാതെ വയ്യെന്ന അവസ്ഥയാകും. തലച്ചോറിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും.

*3. ദിവസവും കാണുന്ന വസ്തുക്കള്‍ തല തിരിച്ച് വക്കാം.*

അത് കപ്പുകളാകാം, ഫോട്ടോകളാകാം, പുസ്തകങ്ങളാകാം അങ്ങനെ എന്തും തല തിരിച്ച് വയ്ക്കാം. ഇത് ഈ വസ്തുക്കള്‍ തിരിച്ചറിയുന്നതിന് തലച്ചോറിന്‍റെ ഇടത് ഭാഗത്തിന് വലത് ഭാഗത്തിന്‍റെ സഹായം തേടേണ്ടി വരുന്നു. അതായത് നിങ്ങളുടെ തലച്ചോറിന്‍റെ സര്‍ഗ്ഗാത്മകതയുള്ള ഭാഗം ഉണരുന്നു. ഇത് തലച്ചോറിനെ കൂടുതല്‍ ഉഷാറാക്കും.,

*4. വസ്തുക്കളെ മണക്കാം*

കുടിക്കുന്ന കാപ്പിയും വസ്ത്രവും മുതല്‍ കാറ്റിനെ വരെ മണത്ത് നോക്കാം. കണ്ണടച്ച് ആ മണം ആസ്വദിക്കാം. ചില കാര്യങ്ങളെങ്കിലും കണ്ട് മനസ്സിലാക്കാതെ മണത്ത് മനസ്സിലാക്കാന്‍ ദിവസേന ശ്രമിക്കുക. ഇത് തലച്ചോറിന്‍റെ കാഴ്ചയോടുള്ള അമിത വിധേയത്വം കുറക്കാന്‍ സഹായിക്കും. തലച്ചോറിലെ കൂടുതല്‍ കോശങ്ങളെ ഉഷാറാക്കാന്‍ ഇത് വഴി കഴിയും.

*5. ഇരിക്കുന്ന സ്ഥാനം മാറ്റി നോക്കാം.*

വീട്ടിലായാലും ഓഫീസിലായാലും കഴിയുമെങ്കില്‍ ഇരിപ്പിത്തിന്‍റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുക. വീട്ടില്‍ പ്രത്യേകിച്ചും. പഠിക്കാനിരിക്കുന്ന സ്ഥാലംമായാലും, വായിക്കാനിരിക്കുന്ന സ്ഥാലമായാലും, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശയിലെ നിങ്ങളുടെ സ്ഥാനമായാലും മാറ്റിക്കൊണ്ടിരിക്കുക. മാസത്തിലൊരിക്കലോ, രണ്ടാഴ്ച കൂടുമ്പോഴോ എങ്കിലും ഇത് ചെയ്യുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

*6. കണ്ണടച്ച് നാണയങ്ങള്‍ എണ്ണാം.*

സ്പര്‍ശനത്തിലൂടെ തലച്ചോറിനെ ഉന്മേഷവാനാക്കുന്ന വ്യായാമമാണിത്. ഒരു പാത്രത്തില്‍ നാണയങ്ങളെടുത്ത് കണ്ണടച്ച് അവ എണ്ണാം. ഓരോന്നും എടുത്ത് അത് തൊട്ടു നോക്കി തിട്ടപ്പെടുത്തി മാറ്റി വക്കാം. ഓരോ നാണയവും പരിശോധിച്ചശേഷം അതിന്‍റെ മൂല്യം നിങ്ങള്‍ കണ്ടെത്തിയത് തന്നെയാണോ എന്ന് കണ്ണ് തുറന്ന് നോക്കാം.

*7. സൂപ്പര്‍മാര്‍ക്കറ്റില് കറങ്ങാം.*

സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേക്കാവുന്ന വ്യായാമമായിരിക്കാം ഇത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കറങ്ങുക. താല്‍പ്പര്യമുള്ള എല്ലാ സെക്ഷനും വിശദമായി പരിശോധിക്കുക. റാക്കുകളില്‍ താഴെ മുതല്‍ മുകള്‍ ഭാഗം വരെയുള്ള ഉത്പന്നങ്ങളിലൂടെ കണ്ണോടിക്കുക. അവ വായിക്കുക. ഇത് വരെ കാണാത്തവ അതിലുണ്ടെങ്കില്‍ അവ പരിശോധിക്കാം. അവ എന്തൊക്കം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വായിക്കാം. അതിനെക്കുറിച്ച് ചിന്തിക്കാം.

*8. പുസ്തകം വായിച്ച് കൊടുക്കാം*

നിങ്ങള്‍ പുസ്തകം വായിക്കുന്നതിനേക്കാള്‍ മനോഹരമാണ് നിങ്ങള്‍ വായിക്കുന്നതിനൊപ്പം മറ്റൊരാള്‍ക്ക് അത് വായിച്ച് കൊടുക്കുന്നതും. ഇത് തലച്ചോറിനെ കൂടുതല്‍ ഉണര്‍ത്തുകയും സന്തോഷമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വായന കേള്‍ക്കുന്നയാള്‍ക്കും തലച്ചോറിന് ഇത് നല്ല വ്യായാമമാണ്.

Sunday 14 October 2012

മഹാത്മാ ഗാന്ധി

മഹാത്മാ ഗാന്ധി (മോഹന്‍ ദാസ് കരംചന്ത് ഗാന്ധി )
ജനനം - ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി 02-10-1869 ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു . ശൈശവ വിവാഹം നിലനിന്നിരുന്നതിനാല്‍ 14 ആമത്തെ വയസ്സില്‍ കസ്തൂര്‍ബയെ വിവാഹം ചെയ്തു . 1887 ഇല്‍ മെട്രികുലേഷന്‍ പാസ്സായ അദേഹം ബാരിസ്ടര്‍ പരീക്ഷക്ക്‌ പഠിക്കാനായി ഇഗ്ലാണ്ടിലേക്ക് പോയി . 1891 ല്‍ പരീക്ഷ പാസ്സായി 1893 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി 1896 ല്‍ ഭാര്യ സമേതം ദക്ഷിനാഫ്രികയില്‍ പോകുകയും അവിടുത്തെ വര്‍ണ വിവേചനത്തിനെതിരെ പോരാടാന്‍ തീരുമാനിക്കുകയും ചെയ്തു . 1901 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി 1918 ല്‍ റൌലത്ത് നിയമത്തിനെതിരെ ദേശവ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചു . 1920 ല്‍ സ്വോരാജു പ്രമേയം അവതരിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു . 1922 ല്‍ 6 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് ജയിലില്‍ കഴിയവേ തന്റെ ആത്മ കഥയായ എന്റെ "സത്യാന്വേഷണ പരീക്ഷകള്‍" എന്നാ ഗ്രന്ഥം രചിച്ചു . 1930 ല്‍ ഉപ്പു സത്യാഗ്രഹത്തിലും 1931 ല്‍ ചേര്‍ന്ന വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തു . 1942 ല്‍ ബ്രിടീഷുകാര്‍ മാന്യമായി ഇന്ത്യ വിട്ടു പോകാന്‍ ബ്രിടനോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ച ക്വിറ്റ്‌ ഇന്ത്യ പ്രമേയം അംഗീകരിച്ചു . 1944 ല്‍ തടങ്കലില്‍ കഴിയവേ കസ്തൂര്‍ബ അന്തരിച്ചു . 1947 ആഗാസ്റ്റു 15 ന് ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു . 1948 ജനുവരി 30 ന് ബിര്‍ള ഹൗസില്‍ ഒരു പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുക്കവേ ഒരു മത ഭ്രാന്തന്‍ ഗാന്ധിജി മുസ്ലിം അനുകൂലിയായി ഹിന്ദുക്കളെ ദ്രോഹിക്കുന്നു എന്നാ തെട്ടിധാരനയാല്‍ അദ്ധേഹത്തെ വെടിവച്ചു കൊന്നു .ഗാന്ധിജിയുടെ ജീവിത ദര്‍ശനത്തെ അടിസ്ഥാനമാക്കിയുള്ള ഗാന്ധിസം ഇന്ന് ശക്തമായ ഒരു പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു.

Tuesday 9 October 2012

ഫേസ് ബുക്ക്‌ ഉപയോഗിക്കുമ്പോള്‍ മുന്‍കരുതല്‍ അത്യാവശ്യം

  • അക്കൌണ്ടുകള്‍ക്ക് ശക്തമായ പാസ് വേര്‍ഡ് കൊടുക്കുക
  • കുറഞ്ഞത്‌ 8 ക്യാരക്ടറുകള്‍ എങ്കിലും വേണം .വലിയ അക്ഷരങ്ങളും അക്കങ്ങളും ചിന്നങ്ങളും ഇടകലര്‍ന്ന പാസ് വേര്‍ഡ് പരീക്ഷിക്കാം .

  • പാസ് വേര്‍ഡ്‌ സൂചനാ ചോദ്യങ്ങളില്‍ ഒരിക്കലും നാട്ടുപേരും വീട്ടുപേരും ജനന തീയതിയും മാതാപിതാക്കളുടെ പേരും വിദ്യാലയങ്ങളുടെ പേരും മറ്റും ഉള്‍പെടുതാതിരിക്കുക . പാസ് വേര്‍ഡ്‌ രഹസ്യമായി വക്കുക .
  • നിങ്ങളെ തിരിച്ചറിയും വിധം ഉള്ള username സ്വീകരിക്കാതിരിക്കുക.
  • പലരും പേരിന്റെ ആദ്യ ഭാഗം നാട്ടുപേരും മറ്റും യൂസര്‍നെയിം ആയി ഉപയോഗിക്കാറുണ്ട് . എന്നാല്‍ വിദൂര ചിന്ത പോലും നല്കുന്നതാവരുത് യൂസര്‍നെയിം
  • നിങ്ങളുടെ സ്വോകാര്യ വിവരങ്ങള്‍ പേസ്റ്റ് ചെയ്യാതിരിക്കുക .
  • മേല്‍വിലാസം , ജനനതെയതി ,വിവിത പാസ് പോരട് നമ്പറുകള്‍ , പിന്‍ നമ്പറുകള്‍ , ബാങ്ക് അക്കൗണ്ട്‌ നമ്പറുകള്‍ ,ക്രെഡിറ്റ്‌ കാര്‍ഡു നമ്പര്‍, ഫോണ്‍ നമ്പര്‍ ,നിങ്ങളെ സമ്പന്തിച്ച മറ്റു വിവരങ്ങള്‍ പടങ്ങള്‍ തുടങ്ങിയവ പ്രസിധപ്പെടുതാതെയിരിക്കുക . നിങ്ങളുടെ അക്കൗണ്ട്‌ നീക്കം ചെയ്താലും മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോട്ടോകളും വിവരങ്ങളും കോപ്പി ചെയ്യാന്‍ കഴിയും
  • പരിചയമുള്ളവരുടെ ഫ്രെണ്ട് റിക്വസ്റ്റ് മാത്രം സ്വീകരിക്കുക
  • വ്യാജ പ്രോഫയ്ല്കള്‍ നിന്നാണ് ഹാക്കെര്‍മാര്‍ നിങ്ങളെ ക്ഷണിക്കുക. ഇമെയില്‍ ഇല്‍ എന്നപോലെ തന്നെ ലിങ്കുകളില്‍ ക്ലിക്കുംബോലും സൂക്ഷിക്കുക .
  • സാമ്പത്തിക സഹായങ്ങള്‍ തേടിയുള്ള മെസ്സേജുകളും മറ്റും പലപ്പോഴും ചതികള്‍ ആയിരിക്കും .
  • മൊബൈല്‍ gprs ആവശ്യമുള്ളപ്പോള്‍ മാത്രം തുറക്കുക . ഇപ്പോഴും ഇന്റര്‍നെറ്റ്‌ തുറന്നിരിക്കുന്നത് ഹാക്കെര്‍ മാരുടെ ജോലി എളുപ്പമാക്കും .
  • തൊഴിലിടാതെ computerukalil സോഷ്യല്‍ മീഡിയ ഉപയോഗികരുത് . ഇത് സ്ഥാപനത്തിലെ വിവരങ്ങള്‍ ചോരുന്നതിനു ഇടയാകും .

Monday 1 October 2012

സഹജീവിയോടു നന്മ ; സമ്മതമല്ലേ നമുക്ക്

ജീവിക്കുന്ന ഈ ലോകം കാണാതെ വീര്‍പ്പുമുട്ടുന്ന എത്രയോ പേര്‍ക്ക് കാഴ്ച നല്‍കിയേക്കാവുന്ന എത്രയോ കണ്ണുകള്‍ നിത്യേന ഇവിടെ മണ്ണോടുചെരുന്നു. ഒരു മനുഷ്യശരീരത്തില്‍ എട്ടു പേര്‍ക്ക് എങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള പ്രധാന അവയവങ്ങളുണ്ട് . വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങള്‍ വേറെയും . നമ്മുടെ ആയുസ്സിനു ശേഷം അവ മറ്റാര്കെങ്കിലും ഉപകരിക്കുമെങ്കില്‍ അതില്പരം പുണ്യം മറ്റെന്തുണ്ട്.?
വിദേശ രാജ്യങ്ങളില്‍ പലയിടത്തും സര്‍ക്കാര്‍ തലത്തില്‍ അവയവ ബാങ്ക് സംവിധാനമുണ്ട് . മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ശേഖരിച്ചു നല്‍കുന്ന ഈ മാതൃക തമിഴ്നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നു.
കേരള സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ,തമിഴ്നാട് മാതൃക പഠിച്ചു രൂപീകരിച്ച പദ്ധതിയാണ് "മൃതസഞ്ജീവനി" .അവയവദാനതിനു സന്നധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം .
അങ്ങനെ സന്മനസ്സുള്ളവര്‍ക്ക് വേണ്ടി മലയാളമനോരമയുടെ സമ്മതപത്രം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം. 



അവയവ ദാനത്തില്‍ പങ്കാളിയാകൂ